തിരൂർ: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സാന്ത്വനം എമർജൻസി ടീം (സെറ്റ്) ൻ്റെ പുതിയ ബാച്ചിലേക്കുള്ള സെലക്ഷൻ ക്യാമ്പ് തിരൂർ എം.ഇ.ടി സ്കൂൾ കാമ്പസിൽ നടന്നു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.എം.ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‌മാൻ മുഈനി അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് സാന്ത്വനം ഡയറക്ടർ പി.പി.മുജീബ് റഹ്‌മാൻ സന്ദേശം നൽകി.വെസ്റ്റ് ജില്ല സാന്ത്വനം പ്രസിഡണ്ട് ഇബ്രാഹീം ബാഖവി ഊരകം,സെക്രട്ടറി ഡോ.ഫൈസ്, ഡോ.അബ്ദുറഹ്മാൻ സഖാഫി,അൻവർ.കെ.എം,നവാസ്.കെ സംസാരിച്ചു.
മലപ്പുറം വെസ്റ്റ്,തൃശൂർ ജില്ലകളിൽ നിന്നുള്ള സാന്ത്വനം വളണ്ടിയർമാരാണ് ക്യാമ്പിൽ പങ്കെടുത്തത്. പരിശീലനത്തിന് അലി രാമനാട്ടുകര,മുഹമ്മദ് സ്വാദിഖ്.പി,സഈദ്.എം.കെ നേതൃത്വം നൽകി.