ദേശീയപാതയിൽ കൊളപ്പുറത്തിനടുത്ത് വാഹനാപകടം; 8 പേർക്ക് പരിക്ക്

കൊളപ്പുറം: കോഴിക്കോട് – തൃശൂർ ദേശീയപാതയിൽ വാഹനാപകടം. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ വി.കെ. പടിക്കും കൊളപ്പുറത്തിനും ഇടയിൽ സർവീസ് റോഡിലേക്ക് കയറുന്ന ഭാഗത്ത് ട്രാവലർ വാഹനം സുരക്ഷാ ഭിത്തിയിലിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം.
തലശ്ശേരിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ട്രാവലറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}