"ബഹിരാകാശ സാങ്കേതിക വിദ്യകൾ മനുഷ്യക്ഷേമത്തിന്" രാജാസിൽ ബഹിരാകാശ ശാസ്ത്ര പ്രദർശനം

കോട്ടക്കൽ: കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുളള സാംസ്കാരിക മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് റീജിയണൽ സയൻസ് സെന്ററിന്റെ ശാസ്ത്ര ബഹിരാകാശ സാങ്കേതിക പ്രദർശനം ഗവ: രാജാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു. "ബഹിരാകാശ സാങ്കേതിക വിദ്യകൾ മനുഷ്യക്ഷേമത്തിന്" എന്നതായിരുന്നു വിഷയം.

സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം
രണ്ട് ദിനം രാജാസിലെ കുട്ടികൾക്കായി കാഴ്ചയുടെ വിരുന്നൊരുക്കി. 

നിത്യജീവിതത്തിൽ ബഹിരാകാശ സങ്കേതികവിദ്യകൾനമുക്ക് പ്രയോജനപ്പെടുന്നതെങ്ങനെയെന്ന
അറിവ് കുട്ടികളിലും
പൊതുജനങ്ങളിലും പകർന്ന് നൽകാനുതകുന്ന തരത്തിൽ
പ്രദർശനത്തിൽ കാലാവസ്ഥ നിരീക്ഷണം, ദുരന്തനിവാരണo, ആഗോള സുരക്ഷ, വാർത്താ വിനിമയം, ആഗോള സ്ഥാനനിർണ്ണയം, കൃഷി, ജലസ്രോതസ്സുകൾ, ജൈവ വൈവിധ്യം, നഗരങ്ങളിലെയും, വനാന്തരങ്ങളിലെയും ആഴക്കടലെയും ആശയവിനിമയം, ആരോഗ്യ രംഗത്ത് വിദൂര ശസ്ത്രക്രിയ, ഭൂമിയുടെ ഉപരിതലത്തെക്കുറിച്ചുള്ള ഉപഗ്രഹ സംവേദനം എന്നിവ ഉൾപ്പെട്ടിരുന്നു. കൂടാതെ വാനനിരീക്ഷണം, സയൻസ് മാജിക് എന്നീ പരിപാടികളും സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ കെ മജീദ് അധ്യക്ഷത വഹിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് വിജയൻ മാസ്റ്റർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പി ജെ ബബിത, ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ ബീന, പി ഗിരീഷ് എന്നിവർ സംസാരിച്ചു. സയൻസ് ക്ലബ് കൺവീനർ ഐ.നിഷ, എം.പി ഇസ്ഹാഖ്പ്ര, മീള എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}