കോട്ടക്കൽ: ഒക്ടോബർ 29, 30 ,31 കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേള സ്വാഗത സംഘ രൂപീകരണ യോഗം ഫ്രൊഫ: കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡൻ്റ് പി ഇഫ്തിഖാറുദ്ധീൻ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ പി വി റഫീഖ് സംഘാടന സമിതി ഘടന അവതരണം നടത്തി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ താപ്പി നസീബ അസീസ്, ആർ.ഡി.ഡി ബിയാട്രിസ് മരിയ,സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി, ഡി.ഇ. ഒ കെ ശ്രീജ, എ.ഇ.ഒ .സി സന്തോഷ് കുമാർ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ സുരേഷ് കൊളശേരി, വിജയഭേരി ജില്ലാ കോർഡിനേറ്റർ ടി മുഹമ്മദ് സലീം, കൈറ്റ് ജില്ലാ കോർഡിനേറ്റർ കെ മുഹമ്മദ് ഷരീഫ്,എം ടി എ പ്രിഡിഡൻ്റ് പി വി ഷാഹിന, എസ്.എം.സി ചെയർമാൻ എം മുഹമ്മദ് ഹനീഫ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യുട്ടി എച്ച്.എം കെ സുധ ,എൻ വിനീത , എം പി ദേവി എന്നിവർ സംസാരിച്ചു.
റവന്യു ജില്ലാ ശാസ്ത്രമേള കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ
admin