കോട്ടക്കൽ: കോട്ടൂർ എ.കെ .എം. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻ്റ് റേഞ്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ എൽ.ഇ. ഡി ബൾബ് നിർമ്മാണ പരിശീലനവും, റിപ്പയറിംഗും സംഘടിപ്പിച്ചു. എൽ.ഇ.ഡി. ട്രെയിനറും, കെ.എസ്.ഇ.ബി. എഞ്ചിനീയറുമായ പി. സാബിർ കുട്ടികൾക്ക് പരിശീലനം നൽകി. സ്കൗട്ട് മാസ്റ്റർ എ.സി. അബ്ദുൾ ലത്തീഫ്, റേഞ്ചേഴ്സ് ക്യാപ്റ്റൻ സൈലത്ത് എന്നിവർ നേതൃത്വം നൽകി.
എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു
admin