മമ്പുറം അങ്ങാടി സുരക്ഷ ഉറപ്പാക്കുന്നതിനായി പത്തു ലക്ഷം രൂപ ചെലവിൽ സ്ഥാപിക്കുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ ശൃംഖലയുടെ പ്രവർത്തി ഉദ്ഘാടനം ചെയ്തു.
സമൂഹ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, പത്തു ലക്ഷം രൂപ (₹10,00,000) ചെലവിൽ അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് സ്ഥാപിക്കുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറകളുടെ പ്രവർത്തി ഉദ്ഘാടനം പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് വാർഡ് മെമ്പർ ജുസൈറ മൻസൂർ ന്റെ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി രമേശ്, വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ, മെമ്പർമാരായ ജാബിർ ചുക്കാൻ, പ്രദീപ് കുമാർ നാട്ടുകാരും പങ്കെടുത്തു.