ചെമ്മാട് ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു

ചെമ്മാട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു. എ.ആർ. നഗർ പാലമടത്തിൽ ചിന സ്വദേശി തലാപ്പിൽ ഇബ്രാഹിം (70) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ആരോഗ്യ പരിശോധനകൾക്കായി വീട്ടിൽ നിന്ന് വന്നതായിരുന്നു ഇബ്രാഹിം. താലൂക്ക് ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കക്കാട് സ്വദേശിയായ ആശുപത്രി ജീവനക്കാരൻ ആണ് ഇദ്ദേഹം ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീഴുന്നത് കണ്ടത്.

ഉടൻ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ടയാൾ ഹൃദ്രോഗത്തിന് ചികിത്സയിൽ ആയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}