വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി യോഗം ചേർന്നു

ഒതുക്കുങ്ങൽ: വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി എല്ലാ പാർട്ടി പ്രവർത്തകരും രംഗത്തുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ ആട്ടീരി, പള്ളിപ്പുറം,മൂലപ്പറമ്പ്, മുനമ്പത്ത്, മീങ്കല്ല്, കാച്ചടിപ്പാറ, കൊടവണ്ടൂർ, വലിയ പറമ്പ്, എന്നീ വാർഡുകളിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, വി.കെ. ജലീൽ, ഇ. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ടി.റസിയ ടീച്ചർ, ടി.കെ.സുബൈർ, ടി. അബ്ദുറഹ്മാൻ, ഹനീഫ വടക്കേതിൽ, ഇല്ലിക്കൽ ഇബ്രാഹിം, കെ.വി. മമ്മു, ടി. മുബീന, അജ്മൽ വലിയപറമ്പ്, റസിയ എ.എം, മുഹമ്മദ് കുട്ടി വലിയപറമ്പ്, അലവി വടക്കേതിൽ, മനാഫ് ചീരങ്ങൻ, ടി. മുഹമ്മദ് അസ്‌ലം, ശബീറലി കെ.വി, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി എം.പി. അസൈൻ സ്വാഗതവും ഇലക്ഷൻ കൺവീനർ അബ്ദുൽ ബാസിത് കെ.പി. നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}