കോട്ടക്കൽ: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെ ഡിസ്ക്ക് സമഗ്ര ശിക്ഷാകേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വൈ ഐ പി ശാസ്ത്രപഥം 7.0 യിൽ കോട്ടൂർ എകെ എം എച്ച് എസ് എസ് ഹൈസ്ക്കൂൾ വിഭാഗം രണ്ട് വിദ്യാർത്ഥികൾ ജേതാക്കളായി.
പത്താം തരം വിദ്യാർത്ഥിനികളായ ഷെൻസ റഫീഖ്, എം ഫാത്തമ നിയ എന്നിവരടങ്ങിയ ടീം സ്ത്രീസുരക്ഷക്ക് ഉപയോഗിക്കാവുന്ന ഉപകരണം കണ്ടെത്തി സംസ്ഥാന തലത്തിൽ വിജയിച്ചത്.
വിജയികൾക്ക് 50000 രൂപയുടെ ക്യാഷ് അവാർഡും , എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്കും, പ്രശസ്തി പത്രവും ലഭിക്കും.
ആക്കപ്പറമ്പ് താമസിക്കുന്ന ഏലംകുളം റഫീഖുൽ അഫ്സലിൻ്റെയും റസീനയുടേയും മകളാണ് ഷെൻസ റഫീഖ്,
ചെറുകുന്ന് മഞ്ഞക്കണ്ടൻ നൗഷാദിൻ്റെയും ഫാത്തിമത്തു സുഹ്റയുടെയും മകളാണ് ഫാത്തിമ നിയ. വിജയികളെ സ്കൂൾ മാനേജ്മെൻ്റ് അനുമോദിച്ചു.
വിജയികൾക്ക് പ്രൊഫ: കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മെമൻ്റോ നൽകി.
പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു. മാനേജർ ഇബ്രാഹിം ഹാജി, പ്രധാനധ്യാപിക കെ കെ സൈബുന്നിസ, കെ സുരേഷ് കുമാർ ഡെപ്യൂട്ടി എച്ച് എം കെ സുധ, എൻ വിനീത സ്ക്കൂൾ വൈഐപി ഫെസിലിറ്റേറ്റർ എം പി സാലിഹ് എന്നിവർ സംസാരിച്ചു.