കെട്ടിട നിർമാണ തൊഴിലാളി സെസ്സ് പരിഷ്കരിക്കണം: ലെൻസ്‌ഫെഡ്

കോട്ടക്കൽ: 1995 ൽ 10 ലക്ഷം രൂപ വില വരുന്ന കെട്ടിടങ്ങൾക്ക് നിർമാണ ചെലവിന്റെ ഒരു ശതമാനം കെട്ടിട നിർമാണ തൊഴിലാളി സെസ്സ് നൽകിയിരുന്നത് 2025 ലും 10 ലക്ഷം തന്നെയായി തുടരുന്നു.  ചെറിയ കെട്ടിടം നിർമിക്കുന്നവർക്കും വലിയ തുക സെസ്സായി നൽകേണ്ടി വരുന്നു. ഇത്  30 ലക്ഷം നിർമാണ ചിലവ് വരുന്ന കെട്ടിടങ്ങൾക്ക് എന്നാക്കി പരിഷ്കരിക്കണം എന്നും നിർമാണ  വസ്തുക്കൾ ജി എസ് ടി നൽകി വാങ്ങുന്ന ഉപഭോക്താക്കൾ വീണ്ടും അതിന് സെസ്സ് അടക്കേണ്ടതായി വരുന്നത് ഒഴിവാക്കി ലേബർ ചാർജിന്റെ ഒരു ശതമാനം സെസ്സ് അടക്കുന്നതിലേക്ക് മാറ്റണം എന്നും ലെൻസ്‌ഫെഡ് കോട്ടക്കൽ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോട്ടക്കൽ മണ്ഡലം എം എൽ എ പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ഗുണനാഥ് യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അമീർ പാതാരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി കെ എ റസാഖ്, ജില്ലാ ട്രഷറർ ജാഫറലി, സംസ്ഥാന സമിതി അംഗം മുരളീധരൻ കെ  ജില്ലാ ഭാരവാഹികളായ മോഹന കൃഷ്ണൻ, അബ്ദു റഹിമാൻ, നിയാസ് പി, ജില്ലാ സമിതി അംഗം അബ്ദുല്ലത്തീഫ്, കുഞ്ഞാലൻ, അബ്ദു റഹീം, ബാബു പി എം എന്നിവർ സംസാരിച്ചു.

ഏരിയ സെക്രട്ടറി മുഹമ്മദ് ഷബീർ എം പി വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ നിസമുദ്ധീൻ പി വരവ് ചിലവ് കണക്കും, അവതരിപ്പിച്ചു.

പുതിയ ഏരിയ പ്രസിഡന്റ് ആയി മുഹമ്മദ് ഷബീർ എം പി, സെക്രട്ടറി വിപിൻ കെ, ട്രഷറർ നിസമുദ്ധീൻ പി എന്നിവരെ ഐക്യ കണ്ഡേനെ സമ്മേളനം തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}