വേങ്ങര: കണ്ണമംഗലം വട്ടപൊന്തയിൽ സ്‌നേഹാലയം ട്രസ്റ്റ് സ്നേഹാലയം ഡെസ്റ്റിറ്റ്യൂട്ട് കെയർ റിസേർച്ച് സെൻ്റർ ആരംഭി ക്കുന്നു
വിവിധ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് ഈ മേഖലയിൽ പഠനം നടത്തുന്നതിനും പൊതു ജനങ്ങൾ , ngo സംഘടനകൾ, സർക്കാർ അംഗീകൃത സ്ഥാപന ങ്ങൾഎന്നിവർക്ക് ആവശ്യമായ ടൈനിംഗ്, റിസേർച്ച് എന്നിവ നടത്താൻ പറ്റൂന്ന രീതിയിൽ ആണ് റിസേർച്ച് സെൻ്റർ ആരംഭിക്കുന്നത്. സ്‌നേഹാലയം അഭയമന്ദിരത്തിൽ പ്രമുഖ വ്യവസായി തിലാൽ ഗ്രൂപ്പ്സഹായത്താൽ ആണ് സെൻ്റർ ആരംഭിക്കുന്നത്.
കേരളത്തിൽ ആദ്യമായിട്ടാണ് അനാഥ സംരക്ഷണ മേഖലയിൽ പഠന കേന്ദ്രം ആരംഭിക്കുന്നത്
ഇത് വർദ്ധിച്ചു വരുന്ന വലിയ ഒരു സാമൂഹിക അനാഥത്വ പ്രശ്നത്തിന് പരിഹാരമാവുമെന്ന് സ്ഥാപനത്തിൻ്റെ ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു കൊണ്ട് തിലാൽ ഗ്രൂപ്പ് എം ഡി ചൊക്ലി അബ്ദു സലാം പറഞ്ഞു.
സ്‌നേഹാലയം പ്രസിഡന്റ് ബാവകൂമ്മനാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി പി ശശി കുമാർ, ട്രഷറർ സുധീർ കെ പി, വൈ പ്രസിഡന്റ് ഷബിറലി പി ഇ, പ്രശാന്ത് വാളക്കുട എന്നിവർ പ്രസംഗിച്ചു. മാനേജർ ഷിജില നന്ദി പറഞ്ഞു.