വേങ്ങര കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിന്റെ പുതുക്കിപ്പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് ബ്ലോക്കിൻറെ പരിപാടി മാത്രമായി നടത്താൻ ശ്രമം നടക്കുന്നതായി എൽഡിഎഫ് വേങ്ങര മണ്ഡലം കമ്മിറ്റി ആരോപിച്ചു.
സർക്കാർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെട്ടിടം ആരോഗ്യ മന്ത്രിയുടെ പരിപാടി ജില്ലയിൽഉള്ള ദിവസം തന്നെ ആയിട്ട് പോലും,മന്ത്രിയെ ക്ഷണിക്കാതെ,എംഎൽഎയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ച് യുഡിഎഫ് മേളയാക്കി മാറ്റാനാണ് ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുന്നത്.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,ഇത്തരം ദുരുദ്ദേശപരമായ പ്രവർത്തിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പിന്തിരിയണമെന്നും എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് വകുപ്പുമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കെ നഹിം അധ്യക്ഷത വഹിച്ചു. കൺവീനർ കെ.ടി. അലവിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. മുസ്തഫ കടമ്പോട്ട്, എൻ പി ഷംസുദ്ദീൻ, എൻ കെ പോക്കർ, സലാഹുദ്ദിൻ കെ, ടി കെ സമദ്, എംകെ റസാഖ്, കെ സി സൈതലവി പ്രസംഗിച്ചു.