വേങ്ങര: വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്തിലെ, ചിനക്കൽ, മഞ്ഞമാട്, പുത്തനങ്ങാടി, സംയുക്ത വാർഡ് കൺവെൻഷൻ വലിയോറ കൾച്ചറൽ സെൻററിൽ
ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ബഷീർ പുല്ലമ്പലവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി. പി കുഞ്ഞാലി, കുട്ടിമോൻ വേങ്ങര, നാസർ പറങ്ങോടത്ത്, ചെള്ളി സൈതലവി എന്നിവർ സംസാരിച്ചു.
നജാദ് വേങ്ങരയെ മെമന്റോ നൽകി ആദരിച്ചു. പരിപാടിക്ക് എം. പി ഹംസ, ഡോക്ടർ ഗദ്ധാഫി, പി.ഇസ്മായിൽ, കരീം പറങ്ങോടത്ത്, എം. പി അസീസ്
എന്നിവർ നേതൃത്വം നൽകി.
പറങ്ങോടത്ത് റഹീം ബാവ സ്വാഗതവും എം പി അലവി നന്ദിയും പറഞ്ഞു.