വേങ്ങര: വേങ്ങരയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വേങ്ങര ടൗണ്‍ പൗരസമിതി പുതുതായി ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ട വേങ്ങര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ കെട്ടിട പരിസരം സൗന്ദര്യവത്കരണത്തിന് നേതൃത്വം വഹിച്ചതിന് സ്ഥലം എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് പൗരസമിതി പ്രസിഡന്റ് എം.കെ. റസാഖ് നെ ഉപഹാരം നല്‍കി ആദരിച്ചു.
സദസ്സിൽ വേങ്ങരയിലെ പൊതു പ്രവർത്തകരും വ്യാപാരികളും ഗവണ്മെന്റ് ഉദ്യോഗസ്ഥർമാരും സന്നിഹിതരായി.