വലിയോറ: വേങ്ങര ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡ് മെമ്പറുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ ആസ്യാ മുഹമ്മദിന്റെ അധ്യക്ഷതയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
ചടങ്ങിൽ അസീസ്ഹാജി കെട്ടി, അദോക്ക കരുമ്പിൽ, കുഞ്ഞാപ്പു എകെ, മൊയ്‌ദീൻ കുട്ടി ഇകെ, ഉമ്മർ കൈപ്രൻ, കുഞ്ഞു എകെ, നാസർ എകെപി, ഇസ്മായിൽ പറങ്ങോടത്ത്, അജിത കെസി, അൻവർ മാട്ടിൽ, മുജീബ് അരീക്കൻ, ജലീൽ കെ, അസീസ് കൈപ്രൻ, ഷറഫു കെ, സിദ്ധീക് കെ,സജീമ് എകെ, സകീർ കെ, ബാബു കെസി തുടങ്ങിയവർ പങ്കെടുത്തു.