പൾസ് പോളിയോ നാളെ മുതൽ

മലപ്പുറം: കേരളത്തിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 4,20,139 കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി ഞായറാഴ്‌ച പോളിയോ തുള്ളിമരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിക്കും. ആദ്യദിനം ബൂത്തിൽ എത്തി തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് തുടർ ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകരും വൊളന്റിയർമാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}