കോട്ടക്കൽ: നവംബർ 11 ന് തിരൂരിൽ നടക്കുന്ന സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) സംസ്ഥാന പ്രതിനിധി സമ്മേളന സ്വാഗത സംഘം ഓഫീസ് ഈ മാസം 13 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തിരൂർ തഖ്‌വ ബിൽഡിംഗ്‌ൽ നടക്കും. പ്രസ്ഥാന കുടുംബത്തിലെ ജില്ലാ സംസ്ഥാന നേതാക്കൾ സംബന്ധിക്കും. ഇത് സംബന്ധിച്ചു ചേർന്ന സ്വാഗതസംഘം മീറ്റിംഗ് ചെയർമാൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലിയുടെ അധ്യക്ഷതയിൽ അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം ഉദ്ഘാടനം ചെയ്തു. സുലൈമാൻ ഇന്ത്യനൂർ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ വഹാബ് സഖാഫി മമ്പാട്, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, അബ്ദുറഹ്മാൻ മുഈനി തിരൂർ, അബ്ദുസ്സമദ് മുട്ടനൂർ എന്നിവർ പ്രസംഗിച്ചു.
സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, മുഹമ്മദ് അലി സഖാഫി കൊളപ്പുറം, കോമു മൗലവി നിലമ്പുർ,ഒ മുഹമ്മദ് കാവപ്പുര, അബ്ദുൽ കരീം ഹാജി പനങ്ങാട്ടൂർ, ഹംസ ഹാജി പരപ്പനങ്ങാടി, ബഷീർ മാസ്റ്റർ കൊളത്തൂർ,ബാവ ഹാജി അന്നാര, സൈദലവി മാസ്റ്റർ പുതുപ്പള്ളി, മുഹമ്മദ് കുട്ടി ഹാജി മച്ചിങ്ങപ്പാറ,സൽമാൻ തിരൂർ, നൗഷാദ് ചെറിയമുണ്ടം, മൊയ്‌ദീൻ മാസ്റ്റർ കണ്ണമംഗലം തുടങ്ങിയവർ സംബന്ധിച്ചു.