അജ്മാൻ കെ.എം.സി.സി ഹോപ്പ് ഫൗണ്ടേഷൻ ആമ്പുലൻസ് നടത്തിപ്പ് കരാർ പുതുക്കി

പറപ്പൂർ: കഴിഞ്ഞ നാല് വർഷത്തോളമായി സൗജന്യ സർവീസ് ചെയ്യുന്ന ഹോപ്പ് ഫൗണ്ടേഷൻ ആമ്പുലൻസിന് മാസം തോറും 25000 രൂപ നൽകി നടത്തിപ്പ് ചുമതല ഏറ്റെടുത്ത അജ്മാൻ കെ. എം.സി.സി വേങ്ങര മണ്ഡലം കമ്മറ്റി അഞ്ചാം വർഷവും ചുമതല ഏറ്റെടുത്തു കൊണ്ടുള്ള കരാർ പുതുക്കി.

12 ലക്ഷം രൂപയാണ് ഇതിനോടകം അജ്മാൻ കെ.എം.സി.സി ആമ്പുലൻസ് ഫണ്ടിലേക്ക് നൽകിയത്. ഇത് കൂടാതെ ഹോപ്പ് ഫൗണ്ടേഷൻ ബിൽഡിംഗ് ഫണ്ടിലേക്കും 1 ലക്ഷം രൂപ തുടക്കത്തിൽ തന്നെ അവർ നൽകിയത് പ്രൊജക്‌റ്റിന് ഊർജം നൽകാൻ സാധിച്ചു.

കരാറിൽ ഏർപെട്ട ശേഷം ഹോപ്പ് ഫൗണ്ടേഷൻ പ്രൊജക്റ്റ് സൈറ്റിൽ വെച്ച് നടന്ന ചടങ്ങിൽ അജ്മാൻ കെ.എം.സി .സി വേങ്ങര മണ്ഡലം കമ്മറ്റി വൈസ് പ്രസിഡൻ്റ് സി വി ഷഹീദ്, ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻ്റ് സി അയമുതു മാസ്റ്റർക്ക് അഞ്ച് മാസത്തേക്കുള്ള പ്രവർത്തന ഫണ്ട് കൈമാറി.

അജ്മാൻ കെ. എം. സി. സി യുടെ ശ്ളാഗനീയമായ പ്രവർത്തനത്തിന് ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികൾ പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചു.

പ്രസ്തുത ചടങ്ങിൽ അജ്മാൻ കെ.എം.സി.സി വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് ഫായിസ് എം ടി, പറപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ്  സി വി മുനീർ, ഹോപ്പ് ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ്  എ.പി മൊയ്തുട്ടി ഹാജി, ബാവ നല്ലൂർ, ബഷീർ നല്ലൂർ, പറമ്പൻ അബ്‌ദു സമദ്, ഓഫീസ് അസിസ്റ്റൻ്റ് ഹനീഫ ടി.പി. എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}