പറപ്പൂർ: മേരാ യുവ ഭാരത് കേന്ദ്ര മലപ്പുറവും ചേക്കാലിമാട് സാംസ്കാരിക സമിതി ലൈബ്രറിയും സംയുക്തമായി വയോജന ദിനാചരണ കൂട്ടായ്മ സംഘടിപ്പിച്ചു. സി എസ് എസ് ലൈബ്രറിയിൽ സംഘടിപ്പിച്ച പരിപാടിയിൽ എ.കെ അബ്ദുൽ സലാം അധ്യക്ഷതവഹിച്ചു. ഇ.കെ ഖാലിദ് ഫൈസി ഉദ്ഘാടനം ചെയ്തു.
പ്രായം കൂടുന്തോറും ആരോഗ്യത്തിനും മനസ്സിനും വരുന്ന മാറ്റങ്ങളെ കുറിച്ചും ജീവിതചിട്ടകളെ കുറിച്ചും സംസാരിച്ചു. ഒറ്റപ്പെടലിൽ നിന്നും മാറി ഇത്തരം കൂട്ടായ്മകളിലും, സാമുഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ കുറിച്ചും സവിസ്തരം സംസാരിച്ചു. ഇ.കെ സുബെർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
എൻ വൈ കെ കോഡിനേറ്റർ മുഹമ്മദ് അസ്ലം, സബാഹ് മാസ്റ്റർ, സി വി അലി അസ്കർ, സി. അബൂബക്കർ, സി ആബിദ്, സി.ടി രവീന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് ചായ സൽക്കാരത്തോടെ സദസിന് പരിസമാപ്തിയായി.
എ.കെ ഫസലുറഹ്മാൻ സ്വാഗതവും, എം ശമീം നന്ദിയും പറഞ്ഞു. എം. ഫവാസ്, കെ അസ്ഹറുദ്ധീൻ, എ.കെ കുഞ്ഞിമരക്കാർ, എ.കെ മുസ്ഥഫ തുടങ്ങിയവർ നേതൃത്വം നൽകി.