ഹൃസ്വ സന്ദർശനാർത്ഥം അജ്‌മാനിൽ എത്തിയ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവർത്തക സമിതിഅംഗം പിപി ഹസൻ സാഹിബിനും വേങ്ങര കുറ്റാളൂർ ബദരിയ്യ ശരീഅത്ത് കോളേജ് ഖത്തീബ് ഇസ്മായിൽ ഫൈസി കിഴങ്ങഴത്തിനും അജ്മാൻ കെഎംസിസി വേങ്ങര മണ്ഡലം കമ്മറ്റി സ്വീകരണം നൽകി.
അജ്മാനിൽ നടന്ന ചടങ്ങ് അജ്മാൻ മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി മുസ്ത്ഥഫ കാരാതോട് ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് പിസി ഇൽയാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സിവി സൈനുൽ ആബിദ് സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.
മുജീബ് പറബിൽപടി, ഷാഹുൽ പറപ്പൂർ മുനീർ സിവി
ഷരീഫ് പാലാണി റഹീം വേങ്ങര ഹൈദറലി പറപ്പൂർ അബി ഊരകം ഷഫീഖ് അച്ചനമ്പലം പ്രസംഗിച്ചു.
മണ്ഡലം സെക്രട്ടറി ഡോ:സൈതലവി സാഹിബ് സ്വാഗതവും ട്രഷറർ റഹൂഫ് പാലശ്ശേരി നന്ദിയും പറഞ്ഞു.