എസ് വൈ എസ് വേങ്ങര സോണ്‍ സ്‌നേഹ ലോകം പഠന സംഗമത്തിന് സമാപനം

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

വേങ്ങര: തിരുവസന്തം 1500 എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന സ്‌നേഹ ലോകം ക്യാമ്പ് വേങ്ങര സോണില്‍ പ്രൗഢമായി സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ പതാക ഉയര്‍ത്തി. പ്രവാചക ചരിത്രത്തെ ആസ്പദമാക്കിയുള്ള എക്‌സ്‌പോയുടെ ഉദ്ഘാടനം സ്വാഗത സംഘം കണ്‍വീനര്‍ കെ കെ ലതീഫ് ഹാജി നിര്‍വഹിച്ചു.  സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ഒ കെ കുഞ്ഞാപ്പു ഖാസിമി പ്രാര്‍ഥന നിര്‍വഹിച്ചു.  സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫല്‍ ഫൈസി തെന്നല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കര്‍മ്മ ഭൂമിക  എന്ന വിഷയത്തില്‍ സി കെ എം ഫാറൂഖും നബി സ്‌നേഹത്തിന്റെ മധുരം എന്ന വിഷയത്തില്‍ എൻ അബ്ദുറശീദ് നരിക്കോടും, ഉസ് വതുന്‍ ഹസന: എന്ന വിഷയത്തില്‍ റഹ്‌മത്തുള്ള സഖാഫി എളമരവും, മധ്യമ നിലപാടിന്റെ സൗന്ദര്യം എന്ന വിഷയത്തില്‍ എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരിയും  സംസാരിച്ചു.  

പൂര്‍ണതയുടെ മനുഷ്യ കാവ്യം എന്ന തലക്കെട്ടില്‍ നടന്ന സെമിനാറില്‍  സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സി എന്‍ ജാഫര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ജഅ്ഫര്‍ ചേലക്കര എന്നിവര്‍ സംസാരിച്ചു. സയ്യിദ് ജാഫര്‍ തുറാബ് തങ്ങള്‍ പാണക്കാട് സന്ദേശ പ്രഭാഷണം നടത്തി. 

ഇബ്രാഹിം ബാഖവി ഊരകം, കെ എ റഷീദ് , കെ ഹസൻ സഖാഫി, കെപി യൂസുഫ് സഖാഫി,
ജലീൽ കല്ലേങ്ങൽപടി, ഹസൻ സഖാഫി, ഷംസുദ്ദീൻ പി, 
സയ്യിദ് അലവി ബുഖാരി, കെസി മുഹിയുദ്ദീൻ സഖാഫി,
നവാസ് ബാഖവി, അബ്ദുള്ള സഖാഫി പി കെ, ജൗഹർ അഹ്സനി, അബ്ദുല്ല സഖാഫി ചേറൂർ, ഷാഹുൽ ഹമീദ് കെടി, പി യൂസുഫ്, എ കെ അഫ്സൽ  വിവിധ സെഷനുകളിൽ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന ആത്മീയ സംഗമത്തില്‍ ഡോ. ദേവര്‍ഷോല അബ്ദുസലാം മുസ്ലിയാര്‍ പ്രഭാഷണം നടത്തി. ടി ടി അഹമ്മദ് കുട്ടി സഖാഫി, അബ്ദുല്‍ ഖാദര്‍ അഹ്സനി മമ്പീതി സംബന്ധിച്ചു. ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയർപ്പിച്ച് ക്യാമ്പ് അംഗങ്ങൾ കൈകൾ കോർത്തുപിടിച്ച്  മുദ്രാവാക്യം വിളിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന എക്സ്പോ കാഴ്ചക്കാർക്ക് പുതിയ അനുഭവമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}