ഊരകം: വയോജന ദിനത്തില്‍ ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്‍മാരെ വീട്ടില്‍പോയി ആദരിച്ചു. അംഗനവാടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും പ്രദേശത്തെ മുതിർന്ന പൗരനും ആയ ടി പി ശങ്കരൻ മാസ്റ്ററെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡnt ബെന്‍സീ ടീച്ചര്‍ പൊന്നാട അണിയിച്ചു. ജലീല്‍ കല്ലേങ്ങല്‍പ്പടി, എൻ ടി മുഹമ്മദ് ഹനീഫ, ഗംഗാധരൻ എ കെ, ഹാരിസ് വി, വര്‍ക്കര്‍ മാലതി സി, ലത്തീഫ് കെ വി എന്നിവര്‍ പങ്കെടുത്തു. ശങ്കരൻ മാസ്റ്റർ പഴയകാല അനുഭവങ്ങൾ പങ്കുവെച്ചു.
വയോജന ദിനത്തില്‍ കല്ലേങ്ങല്‍പ്പടി അങ്കണവാടി മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു
admin