ചേറൂർ: ചാക്കീരി മെമ്മോറിയൽ ജി എം യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യു.എം ഹംസ പതാക ഉയർത്തി. കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തയ്യിൽ ഹസീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സിദ്ദീഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹിയാനത്ത് തയ്യിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സഹല സി ടി, റൂഫിയ ചോല, ഹുസൈൻ കുട്ടി കെ വി, കെ കെ ഹംസ, ഹാജറ സൈദു, സോഫിയ, നുസൈബ, റഫീഖ് സി കെ,എന്നിവർ നേതൃത്വം നൽകി .
മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രമേശ് അസിസ്റ്റൻറ് സെക്രട്ടറി ജോസ് ജെ. എന്നിവർ സന്നിഹിതരായി.
പൂക്കുത്ത് മുജീബ്, എടക്കണ്ടൻ മുഹമ്മദ് കുട്ടി, കുഞ്ഞിമൊയ്തീൻ കെ, ടി ടി ഗഫൂർ, നഹീം കെ, ചെറുവിൽ അഹമ്മദ് കുട്ടി,ജബ്ബാർ വി, അബ്ദുട്ടി, നെടുമ്പള്ളി സൈദു, വി ടി മുസ്തഫ, ഹസൈൻ ചേറൂർ പനക്കത്ത് സമദ്, നജാഫ് ചാക്കീരി,അബ്ദു യുപി, ഖദീജ ചുക്കൻ,സക്കീർ അലി, എ പി സൈതു, പിടി മുജീബ്, ബാബു, മുജീബ് എടക്കാപറമ്പ്, അദ്നാൻ പുളിക്കൽ, റിയാസ് അടിവാരം, ഉനൈസ് എന്നിവർ പങ്കെടുത്തു.