എസ് എഫ് സി ക്ലബ് വിമൻസ് വിങ് ലോക വയോജന ദിനം ആഘോഷിച്ചു

വേങ്ങര: ജീവിതത്തിന്റെ അനുഭവസമ്പത് ചേർത്തുപിടിച്ച് നാടുമായി ചേർന്നു നിൽക്കുന്ന ഒരു വിശിഷ്ട വ്യക്തി എന്നനിലയിലും നാട്ടിൽ ഏറ്റവും കൂടുതൽ പ്രായം ചെന്ന വ്യക്തിയെന്ന നിലയിലും എസ് എഫ് സി ക്ലബ് വിമൻസ് വിങ് ഏറെ യുക്തിയോടെ തിരഞ്ഞെടുത്ത വ്യക്തിയാണ് മൊയ്‌ദീൻ മാസ്റ്റർ. മൊയ്‌ദീൻ മാസ്റ്റർ ഒരു കാലത്ത് സജീവമായ പൊതുപ്രവർത്തകനായിരുന്നു. നാടിനായി ജോലി ചെയ്ത, ജനങ്ങളോടൊപ്പം നിന്ന് ഉത്സാഹത്തോടെയും പ്രതിബദ്ധതയോടെയും പല വിഷയങ്ങളിലും പങ്കാളിയായിരുന്ന ഒരാളായി അദ്ദേഹം ഇന്നും ജന്മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.
വർഷങ്ങൾ കടന്നുപോയാലും, ജീവിതത്തിന്റെ ഓരോ വളവിലും ഓരോ തലമുറക്കും മാതൃകയാവുന്ന ജീവിതമാർഗം അദ്ദേഹം ഉയർത്തിക്കാട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം, നമ്മുടെ തലമുറ എങ്ങനെ വളരേണ്ടതാണെന്നതിന്റെ ഒരു തെളിവാണ്.
ചടങ്ങിൽ SUBAIR K P അധ്യക്ഷത വഹിക്കുകയും  മൊയ്‌ദീൻ മാസ്റ്ററെ മുൻകാലങ്ങളിലെ പ്രവർത്തനങ്ങളെ കുറിച് WOMENS WING മെമ്പർ ആയ വനജ ടീച്ചർ സംസാരിക്കുകയും ചെയ്തതോടൊപ്പം WOMENS WING മെംബേഴ്സ്  എല്ലാവരും ഒത്തൊരുമിച്ച് മൊയ്‌ദീൻ മാസ്റ്റർ നെ സ്നേഹാദരവോടെ പൊന്നാട അണിയിച്ചും സ്നേഹസമ്മാനങ്ങൾ കൈമാറിയും ആദരിച്ചു 
ഇന്നത്തെ കാലത്ത്, മുതിർന്നവരെ കേൾക്കാനും അവരുടെ അനുഭവങ്ങൾ വിശേഷിപ്പിക്കാനും നമ്മൾ എത്രത്തോളം തയ്യാറാണ് എന്നതിനെ കുറിച്ചും ഈ ദിനം ഓരോ വയോധികരോടും നമ്മുടെ ആദരവും സ്‌നേഹവും പ്രകടിപ്പിക്കാൻകൂടി ഉള്ളതാണ് എന്നതിനെ കുറിച്ചും WOMENS WING മെമ്പർ ആയ ഹിബ നസ്രിൻ സ്നേഹപൂർവ്വമായ നന്ദി അറിയിച്ചു 
ചടങ്ങിൽ ഷീബ വാസു,അവന്തിക പഴമടത്തിൽ സൗപർണിക പഴമടത്തിൽ എന്നിവർ പങ്കെടുത്തു 

പ്രിയപ്പെട്ട മൊയ്‌ദീൻ മാസ്റ്റർ  നിങ്ങൾക്ക് ഞങ്ങളുടെ നന്ദിയും ആദരവും
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}