എൽ പി, യു പി ഊരകം പഞ്ചായത്ത് തല വായനാ മത്സരം സംഘടിപ്പിച്ചു

ഊരകം: മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഊരകം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ എൽ.പി, യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ഊരകം കാരാത്തോട് യു പി സ്കൂളിൽ വെച്ച് വായനാ മത്സരം സംഘടിപ്പിച്ചു.

എൽ.പി വിഭാഗത്തിൽ മിൻഹ ഫാത്തിമ പി (AMLPS ഊരകം കുറ്റാളൂർ) ഒന്നാം സ്ഥാനവും, മുഹമ്മദ് അജീർ സി.എം (അൽ ഇസ് ഹാൻ കുറ്റളൂർ) രണ്ടാം സ്ഥാനവും, ആരവ് (GMLPS ഊരകം നെല്ലിപറമ്പ്) മൂന്നാം സ്ഥാനവും നേടി. 

യു.പി വിഭാഗത്തിൽ മുഹമ്മദ് ഹാഷിർ ( PMSAMAUPS കാരത്തോട്) ഒന്നാം സ്ഥാനവും,  സവിൻ കൃഷ്ണ. എ കെ ( PMSAMUPS ഊരകം നെല്ലിപറമ്പ് ) രണ്ടാം സ്ഥാനവും , റസ ഫൈസൽ ( അൽ ഇഹ്‌സാൻ കുറ്റാളൂർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഊരകം ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റ് അബുള്ള മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് പഞ്ചായത്ത് തല സമിതി കൺവീനർ കെ.ഗിരീഷ് കുമാർ സ്വാഗതവും, ചെയർമാൻ പി.ടി മെയ്തീൻകുട്ടി മാസ്റ്റർ അധ്യക്ഷതയും  വഹിച്ചു. 

വാർഡ് മെമ്പർ എ ടി ഇബ്രാഹിം കുട്ടി, പി.ടി.എ പ്രസിഡൻ്റ് എം.കെ മുഹമ്മദ് , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. സോമനാഥൻ, പ്രതാപചന്ദ്രൻ, കെ.രാഗിണി, ടി.പി. ശങ്കരൻ, സുനിൽകുമാർ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിപാടിക്ക് പഞ്ചായത്ത് തല സമിതി ജോ. സെക്രട്ടറി ശിവപ്രസാദ് നന്ദി രേഖപ്പെടുത്തി.

പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനസമ്മാനങ്ങളും പഴങ്ങളും നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}