ചോലക്കുണ്ട്: പറപ്പൂർ പഞ്ചായത്തിലെ ചോലക്കുണ്ട് വാർഡിൽ വെൽഫെയർ പാർട്ടി നിർമ്മിച്ചു നൽകിയ വീടിന്റെ സമർപ്പണവും താക്കോൽദാനവും നാളെ നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി വീട്ടുടമയ്ക്ക് താക്കോൽ കൈമാറും.
തുടർന്ന് ചോലക്കുണ്ട് പള്ളിപ്പടിയിൽ നടക്കുന്ന വെൽഫെയർ പാർട്ടി പൊതുയോഗത്തെ പ്രേമജി പിഷാരടി, ജില്ലാ പ്രസിഡൻറ് സഫീർ ഷാ കെ വി, ജില്ലാ സെക്രട്ടറി കെ.എം ഹമീദ് മാസ്റ്റർ,വേങ്ങര നിയോജകമണ്ഡലം പ്രസിഡൻറ് കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻറ്റ് മുഹമ്മദ് നജീബ്, വാർഡ് മെമ്പർ താഹിറ ടീച്ചർ എന്നിവർ അഭിസംബോധന ചെയ്യും.