വേങ്ങര: ജനാധിപത്യ പ്രക്രിയ അട്ടിമറിച്ച് വോട്ടുകൊള്ള നടത്തി അധികാരത്തിൽ വന്നത് ചോദ്യംചെയ്ത പ്രതിപക്ഷനേതാവ് രാഹുൽഗാഡിക്ക് എതിരെ ഉയർത്തുന്ന ഭീഷണി നാടിനാപത്താണന്നും ഇത്തരക്കാർക്കെതിരിൽ കേസ്എടുത്ത് നടപടിസ്വീകരിക്കാത്തത് ആർ.എസ്.എസ് ,സി.പി.എം ധാരണയുടെ ഭാഗമാണന്നും, പിണറായി വിജയൻ ആർ.എസ്.എസിൻ്റെ സംരക്ഷകനാണന്നും, രാഹുൽഗാന്ധിയെ വധിക്കുമെന്ന് ഭിഷണിപ്പെടുത്തിയവരെ സംരക്ഷണം ഒരുക്കുന്നത് വലിയ പ്രത്യഘാതത്തിനു ഇടയ്ക്കുമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം മുന്നറിയിപ്പ് നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. എം കെ. മാനു, എ എ. റഷീദ്, രമേശ് നാരായ ണൻ,എൻ. പി. അസ്സൈനാർ, ഇബ്രാഹിംകുട്ടി പാലാണി, ഹംസ പുത്തൂർ എന്നിവർ പ്രസംഗിച്ചു.നേതാക്കളായ കെ പി റഷീദ്, സുന്ദരൻ മുല്ലശ്ശേരി, ദാസൻ ഒതുക്കുങ്ങൽ, കമ്മു പുത്തൂർ, സൈദലവി പറമ്പൻ, കെ കെ. മുഹമ്മദ് റാഫി, എൻ ടി. സക്കീർ ഹുസൈൻ, സൽമാൻ ഊരകം, എം കെ ഷറഫുധീൻ, അബൂ മണ്ണിശ്ശേരി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ആർ.എസ്.എസി ൻ്റെ കൊലവിളി നാടിനാപത്ത് -കോൺഗ്രസ്സ്
admin