കോട്ടക്കൽ: ലോക കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് മാറാക്കര എ.യു.പി.സ്കൂളിൽ കുട്ടികൾക്ക് ബോധവത്കരണം സംഘടിപ്പിച്ചു. കൈ കഴുകലിൻ്റെ പ്രാധാന്യവും അതിൻ്റെ കൃത്യമായ രൂപവും പരിചയപ്പെടുത്തി. ദേശീയ ഹരിത സേന കോഡിനേറ്റർ പി.പി. മുജീബ് റഹ്‌മാൻ ക്ലാസെടുത്തു. സുലൈഖ.ഇ.ടി, നിതിൻ.എൻ എന്നിവർ സംബന്ധിച്ചു.