ഊരകം: മഹാകവി വി.സി. ബാലകൃഷ്ണപ്പണിക്കരുടെ അനുസ്മരണവും വി.സി. സ്മാരക അവാർഡിനർഹനായ കെ. ശങ്കരനാരായണനുള്ള പുരസ്കാരസമർപ്പണവും നടന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനംചെയ്തു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.പി. സോമനാഥൻ അധ്യക്ഷനായി. ഹിന്ദി കവി സനൽ കക്കാടിനെ അഭിനന്ദിച്ചു.
ടി.പി. ശങ്കരൻ, എം. പ്രസന്നകുമാർ, എം.ജെ. ശ്രീചിത്രൻ, രാധാ രമേഷ്, അന്നത്ത് മൻസൂർ, കെ. ഗിരീഷ് കുമാർ, യു. സുലൈമാൻ, കെ.ടി. അബ്ദുസമ്മദ്, എം. വത്സകുമാർ, രാഗിണി കൈനിക്കര തുടങ്ങിയവർ പ്രസംഗിച്ചു.