എ കെ കുഞ്ഞിമ്മു ഹാജി സ്മാരക റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

ഇരിങ്ങല്ലൂർ: പറപ്പൂർ പഞ്ചായത്ത്‌  ആറാം വാർഡിൽ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച പാലാണി കിഴക്കേ കുണ്ട് എ കെ  കുഞ്ഞിമ്മു ഹാജി സ്മാരക റോഡ് വാർഡ് നിവാസികളുടെ സാന്നിധ്യത്തിൽ മെമ്പർ എ പി ഷാഹിദ പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തു.

ചടങ്ങിൽ എ വി മൊയ്‌തുട്ടി മാസ്റ്റർ, എ വി അബ്ദുറഹ്മാൻ കുട്ടി, ഷാഹുൽ എംകെ, എ വി ഇബ്രാഹിംകുട്ടി, അബ്ദുള്ള കുട്ടി കളത്തിങ്ങൽ, വിശ്വനാഥൻ കൊണ്ടാരം കടവത്ത്, o പി മുഹമ്മദ്, സിദ്ധീഖ് എംപി, ഇസ്ഹാഖ് സി കെ എന്നിവരും വാർഡ് നിവാസികളും പങ്കെടുത്തു.

അടിസ്ഥാന സൗകര്യങ്ങളുടെ വികസന കാര്യത്തിൽ മുൻപെങ്ങും ഇല്ലാത്ത വലിയ മുന്നേറ്റം കാഴ്ച വെച്ച വാർഡിന്റെ ജനകീയ മെമ്പറെ പ്രദേശ വാസികൾ അഭിനന്ദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}