കഴുകൻചിന മൈത്രിഗ്രാമം ചാത്തുണ്ണിറോഡ് ഉദ്ഘാടനംചെയ്തു

വേങ്ങര: ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ വേങ്ങര മണ്ഡലം എംഎൽഎ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വികസന ഫണ്ടിൽനിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മൈത്രിഗ്രാമം- കാളങ്ങാടൻ ചാത്തുണ്ണി സ്മാരക കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഉത്സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ അധ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർ കാളങ്ങാടൻ സുബ്രഹ്മണ്യൻ, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് യുഡിഎഫ് വരവായികളായ എടുക്കണ്ടൻ മുഹമ്മദ് കുട്ടി, പൂക്കുത്ത് മുജീബ്, ചാക്കിരി ഹർഷദ് കുഞ്ഞു, മൈത്രി ഗ്രാമവാസികളായ എ കെ മൂസക്കുട്ടി, സി എം മുഹമ്മദ് അഫ്സൽ, കാപ്പിൽ ജമാൽ, സി എം മുഹമ്മദ് ഇക്ബാൽ, എ കെ മൊയ്തീൻകുട്ടി, എ ബി സി മുജീബ്, കെ ഹുസൈൻ, കെ വി അബ്ദുറഹിമാൻ, സി എം കുഞ്ഞു, കെ കെ അബ്ദുള്ള കോയ, എം ടി ഷെരീഫ്. കെ കെ സക്കറിയ, കെ കുഞ്ഞ കെ കെ വലീദ്, സി പി സുധൻ, സി വി ഹംസ ഹാജി, സി പി ഉണ്ണി, കെ കെ  അഫ്സൽ കെ ഐത്തൂ, സി പി ഹരിദാസൻ, കെ പി സുബൈർ, സി കെ  അബ്ദുല്ല, മുൻവാർഡ് മെമ്പർ കെ ഉണ്ണി, തുടങ്ങി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ഗ്രാമവാസികൾ പങ്കെടുത്തു. 

മൈത്രിഗ്രാമം ചുറ്റിയുള്ള വർണ്ണ ശമ്പളമായ ഘോഷയാത്രക്ക് ചെണ്ടമേളം, കൊച്ചു കുട്ടികളുടെ ദഫ്മുട്ട്, എന്നിവ കൂടിച്ചേർന്നപ്പോൾ റോഡ് ഉദ്ഘാടനം ഗ്രാമോത്സവമായിമാറി. മധുര പലഹാര വിതരണത്തോടെയാണ് പരിപാടികൾക്ക് സമാപനം കുറിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}