നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ്: ജില്ലാ ടൗൺ പ്ലാനിങ് ഓഫീസർക്ക് പരാതി നൽകി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ ടൗണിൽ നിർമ്മിച്ച കാലാടിസ്ഥാനത്തിൽ ഉദ്ഘാടനത്തിനായി ഒരുങ്ങുന്ന നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ചെമ്മാട് നഗരത്തെ കൂടുതൽ ഗതാഗതക്കുലാക്കുമെന്നും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും  ചെയ്യുമെന്നും പൊതുവേ ഗതാഗതക്കുരുക്കിലായ ചെമ്മാട് നഗരത്തിലെത്തുന്ന യാത്രക്കാർക്ക് പൂർണ്ണ ദുരിതമാവുമെന്നും വിവരാവകാശ പ്രവർത്തകനായ അസ് ലംപെരുവള്ളൂർ ടൗൺ പ്ലാനിങ് ഓഫീസർക്ക് പരാതി നൽകിക്കൊണ്ട് അറിയിച്ചു.

മുൻസിപ്പൽ നിയമങ്ങൾക്ക് വിരുദ്ധമായും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ വിഷൻ 40 നഗരസഭ ഭരണസമിതിയുടെ പ്രവർത്തന മികവ് പൊതുജനങ്ങളെ കാണിക്കുവാനാണ് അടിയന്തരമായി യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മിച്ചുകൊണ്ട് നഗരസഭയുടെ അനിവാര്യ ചുമതലകളായ നഗരസഭ പൊതുമരാമത്ത് റോഡുകളുടെയും പൊതുജനങ്ങൾക്ക് അനിവാര്യമാക്കേണ്ട ചുമതലകൾ നിർവഹിക്കാതെ കുറ്റങ്ങൾ മറച്ചു പിടിക്കുവാനാണ് പദ്ധതികൾ അടിയന്തര സ്വഭാവത്തോടെ ഉദ്ഘാടനം മാമാങ്കം നടത്തുന്നതെന്നും വിവരാവകാശ കൂട്ടായ്മയുടെ അസ്ലം പെരുവള്ളൂർ, ജാഫർ തങ്ങൾ കെ പി എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}