വേങ്ങര: മലപ്പുറം ജില്ല സി ബി എസ് ഇ സ്കൂൾ കായികമേളയിൽ 19 വയസ്സിന് താഴെയുള്ളവർക്കായി നടത്തിയ ജില്ല തലഫുട്ബോൾ മത്സരത്തിൽ ബെസ്റ്റ് ഗോൾകീപ്പറായി തെരഞ്ഞെടുത്ത അബ്ദുൽ മുഹൈമിൻ തോട്ടശ്ശേരിയെ ഡോ.യുസഫലി മെമന്റോ നൽകി ആദരിച്ചു.
അമേരിക്ക ഉൾപ്പെടെ വിദേശയാത്രയിൽ മെക് സെവൻ ഹെൽത് ക്ലബ് പരിജയപ്പെടുത്തിയ മുസ്തഫ ടി കെ എം നെ എ കെ കോയാമു ഹാജി, ദിറാർ ഹാജി, ഉണ്ണിയേട്ടൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.
എ കെ മെൻഷൻ ഓഡിറ്റോറിയ പരിസരത്ത് നടന്ന പരിപാടി പറങ്ങോടത്ത് മജീദ് മാഷ് ഉദ്ഘാടനം ചെയ്തു. മുഴിക്കൽ ബാവ, അബ്ദുൽ റസാഖ്, ഷാഹുൽ എ കെ, സിദ്ധീഖ്, ഫക്രുദ്ദീൻ കെ കെ, സി ടി മൊയ്തീൻ, എം കെ റസാഖ്, ഉമ്മറുട്ടി പി കെ, സിറ്റി ഫാർമ മൂസ മൊയ്തീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.