'സമ്പൂർണ്ണ കാൻസർ സാക്ഷര കോട്ടക്കൽ': പ്രചരണം തുടക്കം കുറിച്ച് ക്യാൻകെയർ ഇന്ത്യ ഫൗണ്ടേഷൻ

കോട്ടക്കൽ: ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കാൻസർ സാക്ഷരത കൈവരിച്ച നഗരസഭയാവാൻ തയ്യാറെടുക്കുകയാണ് കോട്ടക്കൽ നഗരസഭ. കാൻസർ ബോധവത്കരണം ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി കോട്ടക്കൽ നഗരസഭയും ക്യാൻ കെയർ ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ക്യാമ്പയിന്റെ ഉദ്ഘാടനം ഈ മാസം ഡൽഹിയിൽ വെച്ച് രാജ്യസഭ എം പി അഡ്വ. ഹാരിസ് ബീരാൻ നിർവഹിച്ചിരുന്നു.

പരിപാടയുടെ ഭാഗമായി  കോട്ടക്കൽ നഗരം, ബസ്സ് സ്റ്റാൻഡ്, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ കാൻസറുമായി ബന്ധപ്പെട്ട  വിവരങ്ങളടങ്ങിയ ലഘുലേഘകൾ വിതരണം ചെയ്തു. 
കോട്ടക്കൽ പോലീസ് സ്റ്റേഷൻ SI ക്ക് ബ്രോഷർ കൈമാറിയാണ് പ്രചരണം ആരംഭിച്ചത്. വരും ദിവസങ്ങളിൽ സ്കൂൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, നഗരസഭയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവ കേന്ദ്രികരിച്ചു പ്രചരണം ശക്തിപ്പെടുത്തുമെന്ന് ക്യാൻകെയർ ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}