വേങ്ങര: വേങ്ങരയിൽ മുദ്ര പത്രം വെണ്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി.
പാർട്ടി വേങ്ങര മണ്ഡലം സെക്രട്ടറി ടി. ഷാഹുൽ ഹമീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വേങ്ങരയിൽ വളരെക്കാലമായി മുദ്ര പത്രം വിൽപ്പന നടത്തുന്നതിന് വെണ്ടറെ നിയമിച്ചിട്ടില്ലെന്നും ഇനിയും കാലതാമസം കൂടാതെ വെണ്ടർ നിയമനം നടത്തി ജനങ്ങളുടെ ബുദ്ധിമുട്ടിനു അറുതി വരുത്തണമെന്നു സമരക്കാർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ട്രഷറി ഓഫീസ് മുഖേനയോ, അക്ഷയ സെന്ററുകൾ മുഖേനയോ ഇ-സ്റ്റാമ്പിങ് മുഖേനെ മുദ്രപത്രം ലഭിക്കുന്നതിനു സംവിധാനം ഏർപ്പെടുത്തണമെന്നും
ധർണ്ണയിൽ ആവശ്യമുയർന്നു. വേങ്ങര സബ് ട്രഷറി പരിസരത്തു നടന്ന ധർണയിൽ വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി, ട്രഷറർ പി. അഷ്‌റഫ്, ഖുബൈബ് കൂര്യാട്, വി. ടി മൊയ്‌തീൻകുട്ടി, കുട്ടിമോൻ വേങ്ങര എന്നിവർ സംസാരിച്ചു.
ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിനു
ഹമീദ് കൊടശ്ശേരി, എം. പി. ഹംസ, എ. കെ. സിദ്ധീഖ്, ഉസൈനാർ,
സി. മുഹമ്മദ് അലി ഊരകം,
എന്നിവർ നേതൃത്വം നൽകി. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി റഹീം വലിയോറ സ്വാഗതവും, എം. പി അലവി നന്ദിയും പറഞ്ഞു.