പറപ്പൂർ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ജി യു പി സ്കൂൾ ചോലക്കുണ്ടിന് ഫർണിച്ചറും ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീ മടീച്ചർ നിർവഹിച്ചു.
പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലക്ഷമണൻ അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പറും ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സണുമായ ഉമൈബ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.ടി റസിയ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ താഹിറ ടീച്ചർ, ബ്ലോക്ക് മെമ്പർ നാസർ പറപ്പൂർ 19-ാം വാർഡ് മെമ്പർ റസാഖ് ബാവ, SMC വൈസ് ചെയർമാൻ മൂസ സി എച്ച്, SMC അംഗം പി.വി കുത്തീതുട്ടി മാഷ്, പിടിഎ എക്സിക്യൂട്ടീവ് അംഗം നസ്മ കാപ്പൻ, HM എം.പി ബിന്ദു ടീച്ചർ, അധ്യാപകരായിട്ടുള്ള അബ്ദുൽ ഗഫൂർ മാഷ്, അനിൽ മാഷ്, ലുഖ്മാനുൽ ഹഖീം മാഷ് എന്നിവർ പരിപാടിയിൽപങ്കെടുത്ത് സംസാരിച്ചു.