വേങ്ങര: കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയിൽ ഹയർ സെക്കൻ്ററി സ്കൂളിൽ നവീകരിച്ച എയർ കണ്ടീഷൻ ചെയ്ത ഫിസിക്സ് ലാബിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ.പി ഹുസൈൻ ഹാജി നിർവ്വഹിച്ചു.
ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ എലിസബത്ത് നൈനാൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക എസ്.ഗീത, ഹയർ സെക്കൻ്ററിയിലെ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.