വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി വേങ്ങര സ്വദേശി

വേങ്ങര: വേൾഡ്
വൈഡ് ബുക്ക് ഓഫ് റെക്കോർഡ്  കരസ്ഥമാക്കി വേങ്ങര കുറ്റാളൂർ സ്വദേശി തെങ്ങിൽ മുഹമ്മദിന്റെ മകൻ അനീസ്.ടി.കെ

കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെ സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.

എറണാകുളത്ത് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ ഇലക്ട്രോ കൈനസിസ് ഇല്ല്യൂഷൻ എഫക്ട് എന്ന മായാജാല വിദ്യയിലൂടെ പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായാണ് അനീസ് വേൾഡ് വൈഡ് ബുക്ക്
ഓഫ് റെക്കോർഡ് നേടിയത്. 

ഇന്റർനാഷണൽ ട്രൈനറും മെന്റാലിസ്റ്റുമായ ഷെരീഫ് മാസ്റ്റർ(പാത്ത് മിയ ഇന്റർനാ ഷണൽ അക്കാദമി)യിൽ നിന്നും മെന്റലിസം, ഹിപ്നോട്ടിസം വും, നേടിയിട്ടുണ്ട്. നിലവിൽ സിവിൽ എഞ്ചിനീയറും LENSFED എക്സിക്യൂട്ടീവ് അംഗവും കൂടിയാണ്.

10 വർഷത്തോളമായി വേങ്ങര കുറ്റാളൂരിൽ പ്രവർത്തിക്കുന്ന whitefort Builders and Developers എന്ന എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ മേധാവിയും സ്ഥാപകനും കൂടിയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}