വേങ്ങര: വേൾഡ് വൈഡ്
ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ഊരകം ചാലിൽകുണ്ട് സ്വദേശി കട്ടി മുസ്തഫയുടെ മകൻ മെൻ്റലിസ്റ്റ് മുഹമ്മദ് റിയാസ്.കെ
കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെ സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.
എറണാകുളത്ത് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ ഇലക്ട്രോ കൈനസിസ് ഇല്ല്യൂഷൻ എഫക്ട് എന്ന മായാജാല വിദ്യയിലൂടെ പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായാണ് മുഹമ്മദ് റിയാസ് വേൾഡ് വൈഡ് ബുക്ക്
ഓഫ് റെക്കോർഡ് നേടിയത്.
ഇന്റർനാഷണൽ ട്രൈനറും മെന്റാലിസ്റ്റുമായ ഷെരീഫ് മാസ്റ്റർ (പാത്ത്മിയ ഇന്റർനാ ഷണൽ അക്കാദമി) യിൽ നിന്നും മെന്റലിസവും, സർട്ടിഫൈഡ് ഹിപ്നോടിസ്റ്റ് പദവിയും കരസ്ഥമാക്കിയ റിയാസ്
നിലവിൽ സിവിൽ എഞ്ചിനീയറും LENSFED ഊരകം യൂണിറ്റ് പ്രസിഡൻ്റും കൂടിയാണ്.
8 വർഷത്തോളമായി വേങ്ങരയിൽ പ്രവർത്തിക്കുന്ന Archi SENSE Engineers & Architects എന്ന എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ മേധാവിയും സ്ഥാപകനും കൂടിയാണ്.