ചെമ്മാട് പങ്ങോട്ടും പാടം മണ്ണിട്ട് നികത്തുന്നത് സിപിഐഎം പ്രവർത്തകർ തടഞ്ഞു

തിരൂരങ്ങാടി: വർഷങ്ങളായി നെൽകൃഷി നടക്കുന്ന ചെമ്മാട് പങ്ങോട്ടും പാടം സ്വകാര്യ സ്കൂളിനുവേണ്ടി മണ്ണിട്ട് നികത്തി കൃഷിഭൂമി നശിപ്പിക്കാനുള്ള ശ്രമം തടഞ്ഞ് സിപിഐഎം പ്രവർത്തകർ.

റവന്യു വകുപ്പ് മന്ത്രിക്കും കൃഷി ഓഫീസർക്കും പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി വില്ലേജ് ഓഫീസർ സ്ഥലമുടമക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകി. പാടം നികത്തിയ സംഭവത്തിൽ അടിയന്തര നടപടി വേണമെന്നും, മണ്ണ് നീക്കം  ചെയ്ത് പാടംപൂർവ്വ സ്ഥിതിയിലാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. 

ഷാഫി മക്കാനിയകത്ത്, ടി .പി അബ്ബാസ്, സി ഹംസ കോയ, സിപി സുബീഷ്, എം. റസാഖ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}