സ്കൂളുകൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു

പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025 - 26 പ്രകാരം  പഞ്ചായത്തിലെ സ്കൂളുകൾക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ നിർവഹിച്ചു. ഗവ യു.പി സ്കൂൾ മുണ്ടോത്തു പറമ്പിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 

വാർഡ് മെമ്പർ അംജതാ ജാസ്മിൻ അധ്യക്ഷയായ ചടങ്ങിൽ നിർവഹണ ഉദ്യോഗസ്ഥ എച്ച് എം ഷാഹിന ടീച്ചർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ മെമ്പർ നസീമ സിറാജ്, പിടിഎ പ്രസിഡന്റ് സധു എം പി, എം ടി എ പ്രസിഡന്റ് മുംതാസ് സി പി, എസ് എം സി ചെയർമാൻ റഫീഖ് എം, പി ടി എ വൈസ് പ്രസിഡന്റ് ഗഫൂർ ടി സി, ജസീര്‍ എം എന്നിവർ പങ്കെടുത്തു സംസാരിച്ചു. 

വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ അസിസ്റ്റന്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസരംഗത്ത്   പഞ്ചായത്ത് കാഴ്ചവെച്ച "പഠനം മധുരം" പോലുള്ള തികച്ചും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ച്   ഉദ്ഘാടന പ്രസംഗത്തിൽ ടീച്ചർ പരാമർശിക്കുകയുണ്ടായി.  പഞ്ചായത്തിലെ 13 സ്കൂളുകൾക്കാണ്‌ ഒരു ലക്ഷം രൂപ വകയിരുത്തി പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം ചെയ്തത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}