മൂന്നിയൂർ ചുഴലി ജുമാമസ്‌ജിദിനു സമീപം കടലുണ്ടിപ്പുഴയോരം ഇടിഞ്ഞു

മൂന്നിയൂർ: കനത്ത മഴ തുടരുന്നതിനിടെ മൂന്നിയൂർ ചുഴലി ജുമാമസ്‌ജിദിനും മദ്രസക്കും സമീപം കടലുണ്ടിപ്പുഴയോരം ഇടിഞ്ഞത്‌ ഭീഷണിയായി.

പള്ളിയിലേക്കും മദ്രസയിലേക്കുമുള്ളവരും പരിസരത്തെ വീടുകളിലേക്കുള്ളവരും ഉപയോഗിക്കുന്ന റോഡുള്ളതും ഈ പുഴയോരത്തുകൂടിയാണ്‌.

കൂടുതൽ ഭാഗങ്ങൾ ഇടിയുന്നത്‌ പള്ളിക്കും മദ്രസ കെട്ടിടത്തിനും ഭീഷണിയായിട്ടുണ്ട്. പുഴയോരത്തുള്ള പാർശ്വഭിത്തിയടക്കം കല്ലും മണ്ണും പുഴയിലേക്ക്‌ ഇടിഞ്ഞിരിക്കുകയാണ്‌. അടിയന്തര പരിഹാരങ്ങൾ ആവശ്യപ്പെട്ട്‌ ചുഴലി ജുമാമസ്‌ജിദ്‌ കമ്മിറ്റി ജലസേചനവകുപ്പ്‌ അധികൃതർക്ക്‌ പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}