വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊളപ്പുറം നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാലയ്ക്ക് അനുവദിച്ച ലാപ്ടോപ്പിന്റെ ഉദ്ഘാടന കർമ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബെൻസീറ ടീച്ചർ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി പി സഫീർ ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, കെ പി സോമനാഥൻ മാഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ അബ്ദുൽ റഷീദ്, സുലൈഖ മജീദ്, നവകേരള ഗ്രന്ഥശാല പ്രസിഡന്റ് നാസർ മലയിൽ, പീരവികുമാർ, ലൈബ്രേറിയൻ സുചിത്ര വി, ഷറഫുദ്ദീൻ ചോലക്കൽ, ഷംസീർ പിടി തുടങ്ങിയവർ സന്നിഹിരായി.