വേങ്ങര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ) സബ് ജില്ലാസമ്മേളനം നവ. 8 ന് വേങ്ങരയിൽ നടക്കും. വ്യാപാര ഭവനിൽ നടക്കുന്ന സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം സി പി ഐ - എം ഏരിയാ സെക്രട്ടറി കെ ടി അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡൻ്റ് വി ദിനേശ് അധ്യക്ഷനായി.
എൻ മുഹമ്മദ അഷ്റഫ്, സി രതീഷ് , വി ശിവദാസ് , പി പത്മനാഭൻ സി ഷക്കീല, കെ കെ രാമകൃഷ്ണൻ, ടി കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. കെ ദീപ സ്വാഗതവും ബി കിഷോർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എൻ മുഹമ്മദ് അഷറഫ് (ചെയർമാൻ), കെ പ്രദീപൻ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.