പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി വനിതാ സംഗമം നടത്തി. എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് ഷാബി നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. കെസി സഫിയ അധ്യക്ഷത വഹിച്ചു. സി എസ് എസ് ഭാരവാഹികളായ എകെ സക്കീർ, സി ആബിദ്, ടി റഷീദ്, എകെ ഫസലുറഹ്മാൻ, എകെ അലവി, എകെ ഖലീൽ, ജുമൈലത്ത് എന്നിവർ പ്രസംഗിച്ചു.
സി എസ് എസ് വനിതാ വേദി ഭാരവാഹികൾ
കെസി സഫിയ (ചെയർപേഴ്സൺ),
എകെ ജുമൈലത്ത്, റുക്സാന (വൈസ് ചെയർപേഴ്സൺസ്),
ഷാബി നൗഷാദ് (കൺവീനർ),
കെ ഹസീന, പികെ ഹസീന (ജോയിൻ്റ് കൺവീനർമാർ).