മണ്ണിൽപിലാക്കൽ: മലപ്പുറം ജില്ല ട്രോമാകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ സഹകരണത്തോടെ ജി എൽ പി സ്കൂൾ തട്ടാഞ്ചേരിമല പിടിഎ കമ്മിറ്റി സംഘടിപ്പിച്ച ഫസ്റ്റ് എയ്ഡ് ട്രെയിനിങ് പ്രോഗ്രാം ശ്രദ്ധേയമായി. വേങ്ങര ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ അബ്ദുൽ മജീദ് മടപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് നൗഫൽ. എൻ.ടി അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ ട്രോമാകെയർ ട്രെയിനർമാരായ ഷമീർ അലി പി, അശ്റഫ്, ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രാക്ടിക്കൽ ഡെമോ സഹിതം ക്ലാസ് എടുത്തു.
സ്കൂൾ ഹെഡ്മാസ്റ്റർ നാസർ കെ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി അഹമ്മദ് മാസ്റ്റർ, അബദുൽ വഹാബ് കെ.എം, സിയാദ് എം തുടങ്ങിയവർ സംബന്ധിച്ചു.