പെയിന്റിംഗ് ജോലിക്കിടെ തിരൂരങ്ങാടി വെളിമുക്ക് ആലുങ്ങലിൽ സൺസൈഡിൽ നിന്ന് വീണു യുവാവിന് ദാരുണാന്ത്യം

തിരൂരങ്ങാടി വെളിമുക്ക് ആലുങ്ങലിൽ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ സൺസൈഡിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. വെളിമുക്ക് കാട്ടുവാച്ചിറ സ്വദേശി രവീന്ദ്രൻ (58) ആണ് ദാരുണമായി മരണപ്പെട്ടത്.

പെയിന്റിംഗ് ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ വേലുകുട്ടിയുടെയും ജാനകിയുടെയും മകനാണ് രവീന്ദ്രൻ. വെളിമുക്ക് ഭഗവതിക്ഷേത്രത്തിലെ ആവേലായിരുന്നു ഇദ്ദേഹം.

സംസ്കാരം ഇന്ന് (ഒക്ടോബർ 22, ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ​ഭാര്യ: അജിത. മക്കൾ: രേഷ്‌മ, ശ്രീഷ്‌മ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}