തിരൂരങ്ങാടി: കൊളപ്പുറം ഗവൺമെൻ്റ് ഹൈസ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെയും, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെയും ആഭിമുഖ്യത്തിൽ റോഡ് സുരക്ഷയെക്കുറിച്ചും ഗതാഗത നിയമങ്ങളെപ്പറ്റിയും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പിടിഎ പ്രസിഡൻറ് ഷറഫുദ്ദീൻ ചോലക്കൽ ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി എ എം വി ഐ കെ സന്തോഷ് കുമാർ റോഡ് സുരക്ഷാ ക്ലാസെടുത്തു. പ്രധാന അധ്യാപിക എം കെ ഗീത അധ്യക്ഷത വഹിച്ചു.
അധ്യാപകരായ സന്തോഷ്, വി ടി ജിജി, പി സന്ധ്യ , കെ ജിബി, പൂജഅശോക്, വിഷ്ണു രാധാകൃഷ്ണൻ, അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.