കോട്ടക്കല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദീര്‍ഘകാല പ്രസിഡന്റും മുസ്ലിം കൈരളിയുടെ ആത്മീയ നേതൃത്വവുമായിരുന്ന മര്‍ഹൂം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ പന്ത്രണ്ടാം ഉറൂസ് മുബാറക്ക് സമാപിച്ചു. എടരിക്കോട് താജുല്‍ ഉലമ ടവറില്‍ നടന്ന ഉറൂസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട് അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തി. സയ്യിദ് ഹസ്സന്‍ കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അബൂ ഹനീഫല്‍ ഫൈസി തെന്നല, ഒ.കെ അബ്ദുറഷീദ് മുസ്ലിയാര്‍ ഒതുക്കുങ്ങല്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, മുഹമ്മദ് ഹാജി മൂന്നിയൂര്‍, വി.പി.എം ബശീര്‍ പറവന്നൂര്‍, ജഅ്ഫര്‍ ഇര്‍ഫാനി പല്ലാര്‍ സംബന്ധിച്ചു.