പറപ്പൂർ: കെ ടി പി ചാരിറ്റബിൾ സൊസൈറ്റിയും കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലും സംയുക്തമായി ഇരിങ്ങല്ലൂർ കോട്ടപറമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അസ്ഥി നട്ടെല്ല് രോഗ വിഭാഗം, ജനറൽ മെഡിസിൻ, കാഴ്ച പരിശോധന, ലാബ് സർവീസ്,പ്രേമേഹ രോഗികൾക്ക് എങ്ങിനെ കൃത്യമായി ഇൻസുലിൻ ചെയ്യാം എന്നീ സേവനങ്ങളെല്ലാം ക്യാമ്പിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു.
കോട്ടപ്പറമ്പിലേയും പരിസരപ്രദേശങ്ങളിലും 300 ൽ അതികം ആളുകൾ പങ്കെടുത്തു. ക്യാമ്പ് ഒരുപാട് രോഗികൾക്ക് ആശ്വാസമായി. ക്യാമ്പിൽ വച്ച് മരുന്ന് വിതരണവും ഷുഗർ 200 ൽ അധികമുള്ള രോഗികൾക്ക് സൗജന്യമായി വീട്ടിൽ വെച്ച് പ്രമേഹം ചെക്ക് ചെയ്യാവുന്ന മെഷീനുകളും കൈമാറി.